ബൈക്ക് കാറിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം
NewsKeralaObituary

ബൈക്ക് കാറിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

വളാഞ്ചേരി: സഹോദരന്‍ ഓടിച്ച ബൈക്ക് കാറിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കാവുംപുറം ഉണ്ണിയേങ്ങല്‍ ജുമൈല (24)യാണ് മരിച്ചത്. സഹോദരന്‍ ജാബിറിനൊപ്പം കോട്ടയ്ക്കലിലുള്ള സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലി ആവശ്യാര്‍ഥം പോകുന്നതിനിടെയാണ് ജുമൈല അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം. ദേശീയപാതയില്‍ വട്ടപ്പാറയില്‍ പഴയ സര്‍ക്കിള്‍ ഓഫീസിനടുത്ത് വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബൈക്ക് മുന്നിലുണ്ടായിരുന്ന കാറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പിറകിലിരുന്ന ജുമൈല റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍തന്നെ ജുമൈലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജാബിര്‍ നിസാരപരിക്കുകളോടെ വളാഞ്ചേരിയില്‍ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്.

Related Articles

Post Your Comments

Back to top button