വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
NewsKerala

വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: ആമ്പല്ലൂരില്‍ വീട്ടമ്മയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എരിപ്പോട് സ്വദേശി രാധയെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈകള്‍ കെട്ടിയിട്ട്, വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.

ഇന്ന് രാവിലെ രാധയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളോ പരിക്കുകളോയില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.

Related Articles

Post Your Comments

Back to top button