ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ യുവതി മരിച്ചു
NewsKerala

ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ യുവതി മരിച്ചു

മലപ്പുറം; മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഷഫാല ഷഹാന ആണ് മരിച്ചത്.

ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ചികിത്സയിലാണ്. ഒരാഴ്ച മുമ്പ് ഫഷാനയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. ഒരാഴ്ച്ച മുമ്പാണ് വീടിന്റെ ഓട് പൊളിച്ചു കയറി ഷാനവാസ് ഷഹാനക്കെതിരെ ആസിഡ് ഒഴിച്ചത്. ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ആക്രമണത്തില്‍ ഷാനവാസിനും പൊള്ളലേറ്റിരുന്നു. ഷാനവാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Related Articles

Post Your Comments

Back to top button