പുനലൂരില്‍ യുവതി വീടിനുള്ളില്‍ മരിച്ചനിലയില്‍; കൈഞരമ്പ് മുറിച്ചനിലയില്‍ ഭര്‍ത്താവ്, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് സംശയം
NewsKerala

പുനലൂരില്‍ യുവതി വീടിനുള്ളില്‍ മരിച്ചനിലയില്‍; കൈഞരമ്പ് മുറിച്ചനിലയില്‍ ഭര്‍ത്താവ്, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് സംശയം

കൊല്ലം: പുനലൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണിയാര്‍ സ്വദേശി മഞ്ജുവാണ്(35) മരിച്ചത്. ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം. ഭര്‍ത്താവ് മണികണ്ഠന്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഇന്ന് രാവിലെ ആറുമണിയോടെ അയല്‍വാസികളാണ് വീടിനുള്ളിലെ പായയില്‍ മഞ്ജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മഞ്ജുവിന്റെ സമീപം കൈഞരമ്പുകള്‍ മുറിച്ച നിലയില്‍ ഭാര്‍ത്താവിനെയും കണ്ടെത്തി. ഇയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയിണകൊണ്ട് മുഖം മൂടിയ നിലയിലായിരന്നു മൃതദേഹം. മഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശഷം ഭര്‍ത്താവ് മണികണ്ഠന്‍ ആത്മഹത്യക്ക് ശ്രമിച്ചതായിരിക്കുമെന്ന് പൊലീസ് സംശയിക്കുന്നു.

മഞ്ജുവും മണികണ്ഠനും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞയാഴ്ച ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ഒത്തുതീര്‍പ്പാക്കി വീട്ടിലേക്ക് അയച്ചിരുന്നു.കഴിഞ്ഞദിവസം മദ്യപിച്ച് വീട്ടിലെത്തിയ മണികണ്ഠന്‍ മഞ്ജുവിന്റെ മര്‍ദിച്ചതായി അയല്‍വാസികള്‍ പറയുന്നു. ഫോറന്‍സിക് വിദഗ്ധരുള്‍പ്പെടെ പരിശോധനയ്ക്കായി സ്ഥലത്തെത്തി.

Related Articles

Post Your Comments

Back to top button