കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത സംഭവം; പ്രതി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്
NewsKerala

കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത സംഭവം; പ്രതി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്

കൊച്ചി : കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത സംഭവത്തിൽ പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്.വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാൻ ജോളി എത്തിയത് ആയുധവുമായിട്ടാണ്. സ്ഥാപനത്തിലെ ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്.

കത്തി മുനയിൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. അൻപതിനായിരം രൂപയാണ് ട്രാവൽ ഏജൻസി ഉടമ നൽകാനുണ്ടായിരുന്നത്. ലിത്വാനിയക്കുള്ള വിസക്കായാണ് ജോളി പണം നൽകിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊച്ചിയിൽ പട്ടാപ്പകൽ രവിപുരത്തെ റെയ്സ് ട്രാവൽസ് ബ്യൂറോയിലാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ട്രാവൽസിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ ജോളി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനിടെ ട്രാവൽ ഏജൻസി ജീവനക്കാരിയുടെ കഴുത്തിൽ മുറിവേൽപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൊടപുഴ സ്വദേശി സൂര്യയെ ആക്രമിച്ചത്. പരിക്കേറ്റ സൂര്യ പ്രാണരക്ഷാർഥം എതിർവശത്തെ ഹോട്ടലിലേക്ക് ഓടിക്കയറിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Related Articles

Post Your Comments

Back to top button