
മുംബൈ∙ വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണെന്ന വിവാദ പരാമർശവുമായി യോഗ ഗുരു ബാബ രാംദേവ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിന്റെ സാന്നിധ്യത്തിൽ നടന്ന ഒരു പരിപാടിയിൽ. “സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ലവരായിരിക്കും” എന്നാണ് ബാബ രാംദേവ് പറഞ്ഞത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെ എന്നിവർ പരിപാടിയിൽ അതിഥികളായിരുന്നു. ഇവരുടെ മുൻപിൽ വച്ചാണ് രാം ദേവ് പരാമർശം നടത്തിയത്. ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയെപ്പോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ദീർഘായുസ്സ് ജീവിക്കാൻ രാംദേവ് ചടങ്ങിന് എത്തിയ ജനങ്ങളോട് അഭ്യർത്ഥിച്ചു.
Post Your Comments