
നീതിതേടി ജുഡീഷ്യല്‍ ഓഫിസര്‍മാര്‍
കോടതിമുറികളില്‍ സാധാരണ പ്രതികളാണ് വിയര്‍ക്കുക. എന്നാലിപ്പോള്‍ കടുത്ത ചൂടില്‍ ജഡ്ജിമാരാണ് വിയര്‍ക്കുന്നത്. കടുത്ത ചൂടില്‍ സാരിയും വൈറ്റ് കോളര്‍ ബാന്‍ഡും കറുത്ത ഗൗണും അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വനിതാ ജഡ്ജിമാര്‍. ഡ്രസ് കോഡില്‍ അടിയന്തരമായി മാറ്റം അനുവദിച്ചേ തീരു എന്നാണ് ഇവരുടെ ആവശ്യം. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വസ്ത്രധാരണ രീതി കാലോചിതമായി പരിഷ്‌ക്കരിക്കണം എന്നാണ് വനിതാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ആവശ്യം. ം കറുത്ത ഗൗണും ധരിച്ച് വേനല്‍ക്കാലത്ത് മണിക്കൂറുകളോളം കോടതി മുറികളില്‍ ഇരിക്കേണ്ടി വരുന്നത് ദുരിതം വിവരിച്ച് നൂറിലധികം വനിതാ ജഡ്ജിമാരാണ് രംംത്തു വന്നിരിക്കുന്നത്. കീഴ് കോടതികളടക്കമുള്ള കോടതി മുറികളില്‍ ആവശ്യത്തിന് വായു സഞ്ചാരം പോലുമില്ലാത്തവയാണ്. കടുത്ത വേനല്‍ക്കാലത്ത് വായുസഞ്ചാരമില്ലാത്ത മുറികളിലും തിങ്ങിനിറഞ്ഞ കോടതി മുറികളിലും ജോലി ചെയ്യുന്നത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. 1970 ഒക്ടോബര്‍ ഒന്നിനാണ് കേരളത്തിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുള്ള ഡ്രസ് കോഡ് പ്രാബല്യത്തില്‍ വന്നത്. ഇത് പ്രകാരം സ്ത്രീകള്‍ പ്രാദേശിക വസ്ത്രം ധരിക്കണം. പുരുഷന്മാര്‍ കറുത്ത ഓപ്പണ്‍ കോളര്‍ കോട്ടുകള്‍, വെളുത്ത ഷര്‍ട്ടുകള്‍, ഗൗണ്‍ ഉള്ള വെളുത്ത കോളര്‍ ബാന്‍ഡുകള്‍ എന്നിവ ധരിക്കണമെന്നുമാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.
സാരിക്ക് പുറമേ സല്‍വാര്‍ / ചുരിദാര്‍ / നീളമുള്ള പാവാട / പാന്റ്സ് എന്നിവ ധരിക്കാന്‍ സ്ത്രീകളെ അനുവദിക്കുന്ന തരത്തില്‍ തെലങ്കാന ഹൈക്കോടതി ഡ്രസ്‌കോഡ് അടുത്തിടെ പരിഷ്‌കരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഡ്രസ് കോഡ് അവരുടെ ഓഫീസിന്റെ അന്തസ്സിന് അനുസൃതമായിരിക്കണമെന്നും തെലങ്കാന കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വസ്ത്രധാരണത്തില്‍ പരിഷ്‌കാരം തേടി വനിതാ ജഡ്ജിമാര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ജഡ്ജിമാര്‍ക്ക് ഉടന്‍ നീതി കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Post Your Comments