'ആദ്യ ലൈംഗിക ബന്ധത്തിലെ രക്തസ്രാവം ആഘോഷിക്കുന്നതിന് പകരം സ്ത്രീകള്‍ വൈദ്യസഹായം തേടണം'
MovieNewsEntertainmentShe

‘ആദ്യ ലൈംഗിക ബന്ധത്തിലെ രക്തസ്രാവം ആഘോഷിക്കുന്നതിന് പകരം സ്ത്രീകള്‍ വൈദ്യസഹായം തേടണം’

ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം രക്തസ്രാവം ആഘോഷിക്കപ്പെടുന്ന സ്ത്രീകള്‍ വൈദ്യസഹായം തേടണമെന്ന് ഗായിക ചിന്മയി ശ്രീപദ. സ്ത്രീകളെ കന്യകമാരായിരിക്കുന്നതില്‍ വാഴ്ത്തുന്ന ചില പുരുഷന്മാര്‍ ഇപ്പോഴും ഉണ്ട് എന്നും ചിന്മയി പറഞ്ഞു. ഇന്‍സ്റ്റഗ്രാം വീഡിയോയിലായിരുന്നു ഗായികയുടെ പ്രതികരണം. പുരുഷന്മാര്‍ സ്ത്രീകളെ കന്യകമാരായി വാഴ്ത്തുന്നതിനെക്കുറിച്ചും തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുമാണ് ചിന്മയി തന്റെ അഭിപ്രായം പങ്കുവെച്ചത്.

ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെ കന്യകമാര്‍ എന്ന് പ്രകീര്‍ത്തിക്കുന്നെങ്കില്‍, അവര്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അവര്‍ വൈദ്യസഹായവും ചികിത്സയും തേടണമെന്ന് ചിന്മയി പറയുന്നു. അശ്ലീല സിനിമകളില്‍ നിന്ന് ആളുകള്‍ ലൈംഗികതയെക്കുറിച്ചുള്ള അറിവ് തേടരുത്. കൃത്യമായി ലൈംഗിക വിദ്യാഭ്യാസം ഉണ്ടാവണം എന്നും ഗായിക വ്യക്തമാക്കുന്നു.

Related Articles

Post Your Comments

Back to top button