ബസില്‍ പീഡന ശ്രമം ;പ്രതിയുടെ മുഖത്തടിച്ച് യുവതി

മംഗളൂരു : പെണ്ണായാല്‍ ഇങ്ങനെയായിരിക്കണം. ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മലയാളി അറസ്റ്റില്‍. കാസര്‍കോട് കുമ്പള സ്വദേശി ഹുസൈനാണ് കര്‍ണാടക പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിനിരയായ യുവതി പ്രതിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ബസിലെ യാത്രക്കിടെ അടുത്തിരുന്ന ഹുസൈന്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. മംഗളൂരു പെര്‍ളകട്ട മുതല്‍ പന്വേല്‍ വരെയുള്ള ദൂരമാണ് യുവാവിന്റെ പീഡനം യുവതി നേരിട്ടത്.ഒരു കൈ കൊണ്ട് ഫോണ്‍ ചെയ്യുകയും മറ്റൊരു കൈകൊണ്ട് യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി അല്‍പ്പം മാറി ഇരുന്നെങ്കിലും ഇയാളും ഒപ്പം ഇരുന്നു. പിന്നീട് സഹികെട്ട് യുവതി ബഹളമുണ്ടാക്കുകയും ചെയ്തു.
ആ സമയത്ത് ക്ഷമ പറഞ്ഞെങ്കിലും മൂന്ന് സ്റ്റോപ്പ് കഴിഞ്ഞതോടെ ഇയാള്‍ വീണ്ടും തന്റെ അടുത്ത് തന്നെ വന്നിരിക്കുകയായിരുന്നു. വീണ്ടും പഴയ പോലെ ശല്യം തുടരുകയും ചെയ്തു. ഈ സമയത്ത് പുരുഷന്മാരുടെ സീറ്റിലേക്ക് മാറുവാന്‍ ആവശ്യപ്പെട്ടെങ്കിലും ഹുസൈന്‍ അതിന് തയ്യാറായിരുന്നില്ലെന്നും യുവതി കുറിക്കുന്നു.
യുവതി ബഹളം വച്ചിട്ട് പോലും സഹയാത്രികരോ ബസ് ജീവനക്കാരോ പ്രതികരിക്കാന്‍ തയ്യാറായില്ല . തുടര്‍ന്ന് യുവതി ഹുസൈന്റെ ചിത്രം പകര്‍ത്തി , ഇതിന് ധിക്കാരത്തോടെ തന്നെ ഹുസൈന്‍ പോസ് ചെയ്തു കൊടുക്കുകയും ചെയ്തു. ബസില്‍ നിന്നും പുറത്തിറങ്ങിയ യുവതി ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറം ലോകത്തെ അറിയിച്ചു . ഇതോടെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു . പ്രതിയെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയപ്പോള്‍ രോഷാകുലയായ യുവതി പോലീസ് കമ്മീഷണറുടെ മുന്നില്‍ എത്തി പ്രതിയുടെ കരണത്തടിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.