അഴിമതി എന്ന വാക്ക് പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിന് വിലക്ക്; നിര്‍ദേശം ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ ബുക്ക്‌ലെറ്റില്‍
NewsNational

അഴിമതി എന്ന വാക്ക് പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിന് വിലക്ക്; നിര്‍ദേശം ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ ബുക്ക്‌ലെറ്റില്‍

ന്യൂഡല്‍ഹി: അഴിമതി എന്ന വാക്ക് ഇനി മുതല്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. നാട്യക്കാരന്‍, മന്ദബുദ്ധി, കോവിഡ് വ്യാപി എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ചതി, നാട്യം, കാപട്യം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാലും രേഖകളിലുണ്ടാകില്ലെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബുക്ക്‌ലെറ്റില്‍ പറയുന്നു.

അരാജകവാദി, ശകുനി, സ്വേച്ഛാതിപതി, വിനാശപുരുഷന്‍, ഖലിസ്ഥാനി, ഇരട്ട വ്യക്തിത്വം, രക്തംകൊണ്ട് കളിക്കുന്നു, ഉപയോഗശൂന്യമായ എന്നിങ്ങനെയുള്ളവയും ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ കൂട്ടത്തിലുണ്ട്. ജൂലൈ 18ന് പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ആംരഭിക്കാനിരിക്കെയാണ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്.

നിര്‍ദേശങ്ങള്‍ ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും ബാധകമാണെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. മേല്‍പ്പറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് ഭരണപക്ഷവും പ്രതിപക്ഷവും ഇരുസഭകളിലും ഏറ്റുമുട്ടുന്നത് പതിവാണ്. പ്രധാനമന്ത്രിയടമുള്ള നേതാക്കള്‍ ഇത്തരം പദങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button