തമിഴ്‌നാട്ടില്‍ ഭിന്നശേഷിക്കാര്‍ക്ക് വര്‍ക്ക്ഫ്രം ഹോം അവസരം; പ്രഖ്യാപനുമായി എംകെ സ്റ്റാലിന്‍
NewsNational

തമിഴ്‌നാട്ടില്‍ ഭിന്നശേഷിക്കാര്‍ക്ക് വര്‍ക്ക്ഫ്രം ഹോം അവസരം; പ്രഖ്യാപനുമായി എംകെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ പൊതു-സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്ക് ഇനി വീട്ടിലിരുന്ന് ജോലിചെയ്യാന്‍ (വര്‍ക്ക് ഫ്രം ഹോം) അവസരം നല്‍കിയേക്കും. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. വര്‍ക്ക് ഫ്രം ഹോം സൌകര്യം അനുവദിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ച് ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.ഭിന്നശേഷിക്കാര്‍ക്ക്‌ അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ ഉന്നതതല സമിതികളെ നിയോഗിച്ചിട്ടുണ്ടെന്നും ഈ സമിതിയുടെ ശുപാര്‍ശ അനുസരിച്ച് ഭിന്നശേഷിക്കാര്‍ക്ക് വിവധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാര്‍ക്ക് നല്‍കിവരുന്ന 1000 രൂപവീതമുള്ള പ്രതിമാസ പെന്‍ഷന്‍ ജനുവരി ഒന്നുമുതല്‍ 1500 രൂപയായി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 4,39,315 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Related Articles

Post Your Comments

Back to top button