ബർഗർ, കോഫി, സാൻഡ് വിച്ച്… വൈറലായി അച്ഛന്റെ കരുതലും സ്നേഹവും

ബർഗർ, കോഫി, സാൻഡ് വിച്ച്…. ഓഫിസിലായിരുന്നെങ്കിൽ ഒറ്റയ്ക്കും കൂട്ടൂകാരുമായി കഫറ്റീരിയയിൽ പോയി ഇപ്പോൾ എന്തെല്ലാം അകത്താക്കിയേനെ. ഇത് വായിക്കുമ്പോൾ ഓഫിസ് വീടാക്കി ‘വർക്ക് ഫ്രം ഹോം’ ചെയ്യുന്ന പലരും ആ നല്ല കാലവും കഴിച്ച ഭക്ഷണത്തിന്റെ രുചിയും ഓർക്കുന്നുണ്ടാവും.
വീട്ടിലിരുന്നു ജോലി ചെയ്യുമ്പോഴും ആഗ്രഹിക്കുന്ന സമയത്ത് ഇഷ്ട ഭക്ഷണം മുന്നിലെത്തിയാലോ? പതിനെട്ടു സെക്കൻഡ് ദൈർഘ്യമുള്ള ‘ബാബ ഉള്ളത് കൊണ്ട് വർക്ക് ഫ്രം ഹോം ഒരു അനുഗ്രഹമാണെന്ന’ കുറിപ്പോടെയുളള വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
വീട്ടിലിരുന്നു ജോലി ചെയ്യുന്ന മകൾക്ക് പല തരത്തിലുള്ള ഭക്ഷണങ്ങൾ പലപ്പോഴായി എത്തിച്ചു കൊടുക്കുന്ന അച്ഛൻ. സാലഡും സാൻവിച്ചും പഴങ്ങളുമൊക്കെ പ്ലേറ്റിലാക്കി മകൾക്ക് എത്തിച്ചു കൊടുക്കുന്ന അച്ഛന്റെ വിഡിയോയ്ക്ക് സ്നേഹനിർഭരമായ കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. അച്ഛന്റെ കരുതലും സ്നേഹവുമെല്ലാം പലരും കമന്റുകളിലൂടെ പ്രകടമാക്കുകയും ചെയ്യുന്നു.