ലോകത്താദ്യമായി ഹൈഡ്രജന്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ സംവിധാനവുമായി ജര്‍മനി
NewsWorldAutomobile

ലോകത്താദ്യമായി ഹൈഡ്രജന്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ സംവിധാനവുമായി ജര്‍മനി

ബെര്‍ലിന്‍: ലോകത്താദ്യമായി സമ്പൂര്‍ണമായും ഹൈഡ്രജന്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന യാത്രാ റെയില്‍ സംവിധാനം ഒരുക്കി ജര്‍മനി. പാരമ്പര്യ ഇന്ധനങ്ങള്‍ക്കുള്ള ബദല്‍ എന്ന നിലയ്ക്കാണ് ജര്‍മന്‍ സര്‍ക്കാര്‍ പുതിയ സംവിധാനത്തിന് തുടക്കമിടുന്നത്. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം ആണ് ഹൈഡ്രജന്‍ തീവണ്ടികള്‍ നിര്‍മിച്ചത്. പ്രാദേശിക കമ്പനിയായ എല്‍എന്‍വിജിക്കാണ് നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത്.

വടക്കന്‍ നഗരങ്ങളായ കുക്‌സ്ഹാവന്‍, ബ്രമര്‍ഹാവന്‍, ബ്രമര്‍വോര്‍ഡ്, ബുക്സ്റ്റിഹ്യൂഡ് എന്നിവയെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുക. 1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള തീവണ്ടിക്ക് മണിക്കൂറില്‍ 140 കിലോമീറ്ററാണ് പരമാവധി വേഗം.

ഹൈഡ്രജന്‍ വണ്ടികള്‍ ഉപയോഗിക്കുന്നതിലൂടെ പ്രതിവര്‍ഷം 16 ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ രാസസംസ്‌കരണത്തിന്റെ ഉപോത്പന്നമായാണ് ഹൈഡ്രജന്‍ ഇന്ധനം ലഭിക്കുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഇത് തദ്ദേശീയമായി നിര്‍മിക്കാന്‍ ജര്‍മന്‍ വാതക കമ്പനിയായ ലിന്‍ഡെ പദ്ധതിയിടുന്നുണ്ട്.

Related Articles

Post Your Comments

Back to top button