HealthLatest NewsNewsWorld

ഷീ ജിന്‍പിംഗ് സെറിബ്രല്‍ അന്യൂറിസം ബാധിച്ച് ചികിത്സയില്‍

ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഗുരുതരരോഗം ബാധിച്ച് ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്. രക്തക്കുഴലുകള്‍ ചുരുങ്ങുകയും മയപ്പെടുകയും ചെയ്യുന്ന ഗുരുതരരോഗമായ സെറിബ്രല്‍ അന്യൂറിസമാണ് ഷീ ജിന്‍പിംഗിനെന്നും കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ അദ്ദേഹം ചികിത്സയിലാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

തങ്ങളുടെ പ്രസിഡന്റിന് രോഗമുള്ളതായി ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശസ്ത്രക്രിയയിലൂടെ മാത്രമേ രോഗം ഭേദമാവുകയുള്ളൂവെന്നാണ് വിദഗ്ധാഭിപ്രായം. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ഷീ ജിന്‍പിംഗ് സമ്മതിച്ചിട്ടില്ല. ഇപ്പോള്‍ പരമ്പരാഗത ചൈനീസ് മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് പടര്‍ന്ന് പിടിച്ചതിന് ശേഷം ഷീ ജിന്‍പിംഗ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് തന്നെ അപൂര്‍വമായിരുന്നു.

വിദേശരാജ്യങ്ങളിലെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടും വര്‍ഷങ്ങളായി. ഇതോടെയാണ് ഷീ ജിന്‍പിംഗിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നുതുടങ്ങിയത്. 2020ല്‍ ഷെന്‍ഷെനില്‍ നടന്ന ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത ഷീ ജിന്‍പിംഗ് വളരെ ക്ഷീണിതനായിരുന്നു. ആ യോഗത്തില്‍ പ്രസംഗിച്ച അദ്ദേഹം നിരവധി തവണ ചുമച്ചതും അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. അതിനുശേഷം ഷീ ജിന്‍പിംഗ് ഇതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

Related Articles

Back to top button