യെവന്‍ പുലിയാണ് കേട്ടോ: അറിയാം പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍
Life StyleHealth

യെവന്‍ പുലിയാണ് കേട്ടോ: അറിയാം പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍

നമ്മുടെ നാട്ടില്‍ പഴങ്കഞ്ഞിക്ക് പണ്ടേ വിലയില്ല. രാവിലെ എന്താണ് കഴിച്ചതെന്ന് ചോദിച്ചാല്‍ പഴങ്കഞ്ഞിയാണന്ന് മറുപടി പറഞ്ഞാല്‍ അയ്യേ എന്നായിരിക്കും മറുപടി. എന്തിനേറെ പറയുന്നു അത്ര ആക്ടിവല്ലാത്തവരുടെ ഇരട്ട് പേര് പോലും പഴങ്കഞ്ഞി എന്നായിരിക്കും. ആരെങ്കിലും മടി പിടിച്ചിരിക്കുന്നത് കണ്ടാല്‍ നീയെന്താ രാവിലെ പഴങ്കഞ്ഞിയാണോ കുടിച്ചത് എന്ന കമന്റും സര്‍വ സാധാരണമാണ്. പഴങ്കഞ്ഞിക്ക് അത്ര നല്ല പേരല്ല നമ്മുടെ നാട്ടിലുള്ളത്. എന്നാല്‍ കാര്യം നേരെ തിരിച്ചാണ് നമ്മള്‍ പുച്ഛിക്കുന്ന പഴങ്കഞ്ഞി അത്ര നിസാരക്കാരനല്ല. പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍ നിരവധിയാണ്.
ഒരു രാത്രി മുഴുവന്‍ അതായത് ഏകദേശം 12 മണിക്കൂര്‍ വെള്ളത്തില്‍ കിടക്കുന്ന ചോറില്‍ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവര്‍ത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറില്‍ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേണ്‍ 73.91 മില്ലീഗ്രമായി വര്‍ദ്ധിക്കുന്നു, എല്ലുകളുടെ ബലം വര്‍ദ്ധിക്കാന്‍ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നും ലഭിക്കാന്‍ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകള്‍ പഴങ്കഞ്ഞിയില്‍ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കാന്‍ പഴങ്കഞ്ഞിക്ക് കഴിയും. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.

പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍

 1. പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.
 2. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയുന്നു.
 3. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും,അള്‍സര്‍ കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യുന്നു.
 4. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു.
 5. രക്തസമ്മര്‍ദ്ധം,കൊളസ്‌ട്രോള്‍,ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു.
 6. ചര്‍മ്മരോഗങ്ങള്‍,അലര്‍ജി എന്നിവയെ നിയന്ത്രിക്കുന്നു.
 7. ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു.
 8. കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നു.
 9. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു.
 10. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്‍പാദിക്കുവാന്‍ പഴങ്കഞ്ഞിക്കു കഴിയും.
 11. ബ്രെസ്റ്റ് കാന്‍സറിനെ ചെറുക്കുന്നു.
 12. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയില്‍ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
 13. പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.
 14. ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും.
 15. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പഴങ്കഞ്ഞി അത്യുത്തമമാണ്.
 16. ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീഭയാനകമായ അവസ്ഥകളില്‍ നിന്നും സംരക്ഷണം ഉറപ്പ് നല്‍കുന്നതോടൊപ്പംദഹനശേഷി വര്‍ദ്ധിപ്പിക്കാനും അള്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.
 17. അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്.
 18. ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും.
 19. ശരീരത്തിന്റെ ക്ഷീണമകറ്റാന്‍ ഇത് സഹായിക്കും.
 20. പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.
 21. അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.

Related Articles

Post Your Comments

Back to top button