കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാവുന്ന വിസ്തഡോം കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വേ
NewsNationalTravel

കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാവുന്ന വിസ്തഡോം കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: പുറംകാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാവുന്ന വിസ്തഡോം കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വേ. ശതാബ്ദി എക്‌സ്പ്രസിന്റെ പുതിയ വിസ്താഡോം കോച്ചിന്റെ വീഡിയോ പങ്കുവച്ചത് കേന്ദ്ര റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷ്. മുംബൈ സെന്‍ട്രല്‍- ഗാന്ധിനഗര്‍ ശതാബ്ദി എക്‌സ്പ്രസിന്റെ വിസ്താഡോം കോച്ചിന്റെ ഉള്‍ഭാഗത്തിന്റെ വീഡിയോ ദൃശ്യമാണ് മന്ത്രി ട്വീറ്റ് ചെയ്തത്.

മുംബൈ- സൂറത്ത്- അഹമ്മദാബാദ് റൂട്ടില്‍ വിസ്താഡോം കോച്ചിലേക്ക് യാത്രക്കാര്‍ക്ക് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാം. വലിയ ഗ്ലാസ് ജനാലകള്‍, ഗ്ലാസ് കൊണ്ടുളള മേല്‍ഭാഗം, തിരിയുന്ന സീറ്റുകള്‍, കാഴ്ചകാണാനുള്ള പ്രത്യേക ഇടം തുടങ്ങിയ സവിശഷതകള്‍ വിസ്താഡോം കോച്ചിനുണ്ടെന്ന് മന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു. വലിപ്പമേറിയ ഗ്ലാസ് ജനാലകള്‍ പുറത്തെ വിശാലമായ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ സൗകര്യമൊരുക്കുന്നു.

Related Articles

Post Your Comments

Back to top button