
കാനഡ: വീട്ടിലിരുന്ന് മിഠായി രുചിച്ച് ശമ്പളം വാങ്ങാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഇപ്പോള്‍തന്നെ അപേക്ഷിക്കാം. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍ഡി ഫണ്‍ഹൗസ് എന്ന കമ്പനിയാണ് 100000 കനേഡിയന്‍ ഡോളര്‍, ഏകദേശം 61,14,447 ലക്ഷം രൂപ ശമ്പളമുള്ള ഈ ജോലി വാഗ്ദാനവുമായി രംഗത്തെത്തിയത്.
കമ്പനിയുടെ ചീഫ് കാന്‍ഡി ഓഫീസര്‍ തസ്തികയിലേക്കാണ് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നത്. വീട്ടിലിരുന്ന് കമ്പനി നിര്‍മ്മിക്കുന്ന മിഠായികള്‍ രുചിച്ച് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയാണ് ജോലി. തെരഞ്ഞെടുക്കുന്നവരുടെ നാക്ക് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. വടക്കേ അമേരിക്കാരായ അഞ്ച് വയസിന് മുകളിലുള്ള ആര്‍ക്കും ഈ ജോലിക്ക് അപേക്ഷിക്കാം.
ഭക്ഷണ അലര്‍ജി ഇല്ലാത്തവര്‍ക്കും ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നവര്‍ക്കുമാണ് മുന്‍ഗണന. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആണ്. ജൂലൈയില്‍ ലിങ്ക്ഡ്ഇനില്‍ പോസ്റ്റുചെയ്ത ജോലിക്ക് നിരവധി പേര് ഇതിനകം അപേക്ഷിച്ചിട്ടുണ്ടെന്ന് കമ്പനി സിഇഒ ജമാല്‍ ഹെജാസി പറഞ്ഞു.
Post Your Comments