ഭാര്യാപിതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു; യുവാവ് പോലീസ് പിടിയില്‍
NewsKeralaCrime

ഭാര്യാപിതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു; യുവാവ് പോലീസ് പിടിയില്‍


ചെറുതോണി: ഭാര്യാപിതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് പോലീസ് പിടിയില്‍. കരിമ്പന്‍ മണിപ്പാറ തോണിത്തറയില്‍ രതീഷ് (39) ആണ് അറസ്റ്റിലായത്. ഭാര്യയേയും മക്കളേയും കാണാനെന്ന വ്യാജേന ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് ഭാര്യാപിതാവ് രാജശേഖരനെ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു.

വയറിന്റെ ഇരുവശത്തും കുത്തേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന അവസ്ഥയിലായിരുന്നു രാജശേഖരന്‍. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് ഇയാള്‍. തങ്കമണി പോലീസ് ഇന്‍സ്‌പെക്ടര്‍ എ. അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി. കോടിതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Post Your Comments

Back to top button