മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയായ യുവ ക്രിക്കറ്റ് താരം അറസ്റ്റില്‍
NewsKeralaNationalCrime

മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയായ യുവ ക്രിക്കറ്റ് താരം അറസ്റ്റില്‍

തലശേരി: അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയായ യുവ ക്രിക്കറ്റ് താരം അറസ്റ്റില്‍. തലശേരി ചേറ്റംകുന്ന് തയ്യിബാസില്‍ മുഹമ്മദ് ജാസിമിനെയാണ് മഹാരാഷട്രയില്‍ നിന്നെത്തിയ പോലീസ് സംഘം വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടകം, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ വേരുകളുള്ള വന്‍ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ജാസിമെന്ന് പോലീസ് പറഞ്ഞു.

മലയാളികളായ രണ്ട് യുവതികള്‍ ഉള്‍പ്പെടെ അഞ്ച് യുവതികളും ഈ റാക്കറ്റിലെ കണ്ണികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും മഹാരാഷ്ട്ര പോലീസ് സൂചന നല്‍കി. ഡല്‍ഹിയിലും രത്‌നഗിരിയിലും നടന്ന റെയ്ഡില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രത്‌നഗിരി പോലീസ് തലശേരിയിലെത്തിയത്. ജില്ല ക്രിക്കറ്റ് ടീമിലും സംസ്ഥാനതല മത്സരങ്ങളിലും ഉള്‍പ്പെടെ പങ്കെടുത്തിട്ടുള്ളയാണ് മുഹമ്മദ് ജാസിം.

ജാസിമിനെ അറസ്റ്റ് ചെയ്ത് തലശേരി ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ചയുടന്‍ സ്റ്റേഷനിലെത്തിയ ഡല്‍ഹി സ്വദേശിനിയായ യുവതി പോലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. വാറണ്ടില്ലാതെയാണ് ജാസിമിനെ രത്‌നഗിരി പോലീസ് പിടികൂടിയതെന്നായിരുന്നു സ്റ്റേഷനിലെത്തിയ ഡല്‍ഹി സ്വദേശിനിയുടെ ആരോപണം. എംഡിഎംഎ പിടികൂടിയ കേസിലാണ് ജാസിം അറസ്റ്റിലായതെന്ന് മഹാരാഷ്ട്ര പോലീസ് വ്യക്തമാക്കി. ജാസിമിനെ തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം ട്രാന്‍സിസ്റ്റ് വാറണ്ട് പ്രകാരം ടെയിന്‍ മാര്‍ഗം രത്‌നഗിരിയിലേക്ക് കൊണ്ടുപോയി.

Related Articles

Post Your Comments

Back to top button