യുവാവും യുവതിയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
NewsNational

യുവാവും യുവതിയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: ഹോട്ടല്‍ മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ബവാനയിലെ ഹോട്ടലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. ഹോട്ടല്‍ മുറിയില്‍ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഹോട്ടലുടമ അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് പേര്‍ക്കും 21 വയസാണ്. യുവതിയെ കൊലപ്പെടുത്തി യുവാവ് സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

യുവതിയുടെ കഴുത്തില്‍ പരുക്കേറ്റ പാടുകളുണ്ട്. യുവാവിന്റെ വായില്‍ നിന്ന് നുരയും പതയും വന്ന് ദുര്‍ഗന്ധം വമിച്ചിരുന്നെന്ന് ഡിസിപി ദേവേഷ് മഹ്ല അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും രക്തം പുരണ്ട കത്തിയും വിഷ പദാര്‍ത്ഥവും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും മരിച്ച യുവാവും യുവതിയും അല്ലാതെ മറ്റാരും മുറിയില്‍ പ്രവേശിക്കുകയോ പുറത്തു കടക്കുകയോ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Post Your Comments

Back to top button