കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് എന്‍ജിനിയര്‍ മരിച്ചു
KeralaNews

കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് എന്‍ജിനിയര്‍ മരിച്ചു

ശ്രീകൃഷ്ണപുരം: കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് വിഭാഗം എന്‍ജിനിയറായ കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി. ജോയ് (28) ആണ് മരിച്ചത്.

വിവാഹനിശ്ചയത്തിനായി വെള്ളിയാഴ്ചയാണ് റിനോ അവധിയില്‍ വന്നത്. എന്നാല്‍ ശനിയാഴ്ച ഉച്ചയ്ക്ക് വാട്ടര്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് കാര്‍ കഴുകുന്നതിനിടെ വൈദ്യുതാഘാതമോല്‍ക്കുകയായിരുന്നു. സംഭവ സമയത്ത് റിനോ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലെത്തിക്കും മുമ്പേ ജീവന്‍ നഷ്ടമായി.

Related Articles

Post Your Comments

Back to top button