
മാനന്തവാടി: വയനാട് ചൂരക്കുനിയില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. ചെതലയം പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്. വയനാട് ചെതലയത്ത് കുറിച്യാട് വനമേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. കാട്ടിലൂടെ നടന്നുപോവുകയായിരുന്ന രാജനെ കരടി ആക്രമിക്കുകയായിരുന്നു. തേന്‍ ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയതായിരുന്നു ആദിവാസി യുവാവായ രാജന്‍. രാജനൊപ്പം ഭാര്യയുമുണ്ടായിരുന്നു. ഉള്‍വനത്തില്‍ വച്ചാണ് ആക്രമണം ഉണ്ടായതെന്ന് വനം വകുപ്പ് അറിയിച്ചു.കഴുത്തിന് ഗുരുതരമായി പരിക്കേറ്റ രാജന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments