കൊച്ചിയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
NewsKeralaLocal NewsCrime

കൊച്ചിയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

കൊച്ചി: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ യുവാവ് പിടിയില്‍. 2.470 ഗ്രാം എംഡിഎംഎയും 1.400 ഗ്രാം ഹാഷിഷ് ഓയിലുമായാണ് യുവാവിനെ പോലീസ് പിടികൂടിയത്. തോപ്പുംപടി വാത്തുരുത്തി സ്വദേശി പ്രണവാണ് പിടിയിലായത്. വാത്തുരുത്തി റെയില്‍വേ ഗേറ്റന് സമീപത്ത് നിന്നും മട്ടാഞ്ചേരി എക്സൈസാണ് പ്രതിയെ പിടികൂടിയത്.

അതേസമയം നേരത്തെ കൊച്ചിയില്‍ 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ ഇറാനിയന്‍ കപ്പലില്‍ നിന്ന് ലഹരിവസ്തു പിടികൂടിയിരുന്നു. കൊച്ചിയില്‍ നാവിക സേനയുടെ വന്‍ ലഹരിവേട്ട. 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയത്. ഇറാനിയന്‍ കപ്പലില്‍ നിന്ന് 200 കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവത്തില്‍ ആറ് പേരെ കസ്റ്റഡിയിലെടുത്തു. നാവിക സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍. കസ്റ്റഡിയിലെടുത്തവരെല്ലാം ഇറാന്‍, പാകിസ്താന്‍ പൗരന്മാരാണ് എന്നാണ് വിവരം. കേസ് നാവികസേന കോസ്റ്റല്‍ പോലീസിന് കൈമാറും.

Related Articles

Post Your Comments

Back to top button