യുവാവിനെ 15 അംഗസംഘം തലയറുത്ത് കൊന്നു
NewsNationalCrime

യുവാവിനെ 15 അംഗസംഘം തലയറുത്ത് കൊന്നു

മുംബൈ: ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ 15 അംഗസംഘം തലയറുത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ദുര്‍ഗാപുര്‍ സ്വദേശി മഹേഷ് മെഷ്രാമി(35)നെയാണ് കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അടുത്തിടെ ജയിലില്‍നിന്ന് പുറത്തിറങ്ങിയ മഹേഷിനെ കഴിഞ്ഞ ദിവസം രാത്രി 15 അംഗസംഘം ആക്രമിക്കുകയും ക്രൂരമര്‍ദനത്തിന് ശേഷം ഇയാളുടെ തലയറുത്ത് മാറ്റുകയുമായിരുന്നു. ശേഷം അറത്തുമാറ്റിയ തല ഉപയോഗിച്ച് അക്രമിസംഘം ഫുട്ബോള്‍ കളിച്ചെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ചോരയില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹത്തിന് 50 മീറ്റര്‍ അകലെയാണ് അറത്തുമാറ്റിയ തല കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതക കാരണം വ്യക്തമല്ല.

Related Articles

Post Your Comments

Back to top button