കളിത്തോക്ക് ചൂണ്ടി നാട്ടുകാരെയും പോലീസിനെയും വിറപ്പിച്ച് യുവാവ്
NewsKeralaCrime

കളിത്തോക്ക് ചൂണ്ടി നാട്ടുകാരെയും പോലീസിനെയും വിറപ്പിച്ച് യുവാവ്

തിരൂര്‍: ആലത്തിയൂര്‍ ആലിങ്ങലില്‍ നാട്ടുകാരെയും പോലീസിനെയും തോക്കുചൂണ്ടി മുള്‍മുനയില്‍ നിര്‍ത്തി യുവാവ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പൊന്നാനിയില്‍ നിന്ന് കൂട്ടായിക്ക് ബൈക്കില്‍ പോകുകയായിരുന്ന അബ്ദുറഹ്‌മാനോട് യുവാവ് ചമ്രവട്ടം ജങ്ഷനില്‍ നിന്ന് ലിഫ്റ്റ് ചോദിച്ചു. എന്നാല്‍ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അബ്ദുറഹ്‌മാന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ യുവാവ് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.

തിരൂര്‍ സിഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മല്‍പ്പിടിത്തത്തിലൂടെയാണ് യുവാവിനെ കീഴടക്കിയത്. പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക് കളിത്തോക്കാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ ബന്ധുക്കളുടെ കൂടെ വിട്ടയച്ചു.

Related Articles

Post Your Comments

Back to top button