യൂത്ത് കോൺഗ്രസ് സംസ്ഥാന പഠന ക്യാമ്പ് ചിന്ത ഷിവിരിൽ പീഡനം
NewsKeralaPoliticsCrime

യൂത്ത് കോൺഗ്രസ് സംസ്ഥാന പഠന ക്യാമ്പ് ചിന്ത ഷിവിരിൽ പീഡനം

പാലക്കാട്ട്‌ : യൂത്ത് കോൺഗ്രസ് സംസ്ഥാന പഠന ക്യാമ്പ് ചിന്ത ഷിവിരിൽ പീഡനം. തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. ഇവർ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ഭാരവാഹിയാണ്.

യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പുഷ്പ ലതയ്ക്കാണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിലിനും അയച്ചു. കഴിഞ്ഞ രണ്ടിന്‌ വൈകിട്ടാണ്‌ പരാതിക്ക്‌ ആധാരമായ സംഭവം.

ക്യാമ്പ്‌ നടന്ന ഹാളിലെ വാഷ്‌റൂമിൽ വച്ചായിരുന്നു പീഡനശ്രമമെന്ന്‌ പരാതിയിൽ പറയുന്നു. നേതാവ്‌ മദ്യപിച്ചിരുന്നതായും പരാതിയിലുണ്ട്‌.

നേതാവിനെ അനുകൂലിക്കുന്നവർ പരാതിക്കാരിയുമായി ഒത്തുതീർപ്പിനു ശ്രമിക്കുന്ന ഓഡിയോ ക്ലിപ്പ്‌ പുറത്തായി. അതോടെ പരാതി ഒതുക്കിത്തീർത്തതായാണ്‌ സൂചന.

പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു ദേശീയസെക്രട്ടറിയുടെ പ്രതികരണം. സംസ്ഥാന പ്രസിഡന്റ്‌ മറുപടി നൽകുമെന്നും പറഞ്ഞു.

Related Articles

Post Your Comments

Back to top button