
തിരുവനന്തപുരം: പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാതായെന്ന് പരാതി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി എന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. ഇന്നലെയാണ് വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനായി മൂന്ന് ചെറുപ്പക്കാര്‍ വന്നത്. ഇതില്‍ കരുവാമൂട് സ്വദേശി കിരണ്‍ എന്ന യുവാവിന്റെ സുഹൃത്തിനെ കാണാനാണ് ഇവിടെയെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടിനുമുന്പില്നിന്ന് മടങ്ങുമ്പോള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബൈക്കിലും കാറിലുമായി എത്തി രണ്ടു വാഹനങ്ങളിലായി കയറ്റിക്കൊണ്ടുപോയി.
ഇതില്‍ കിരണിനെ ബൈക്കിലാണ് കയറ്റിക്കൊണ്ടുപോയതെന്ന് ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് പറഞ്ഞു. പിന്നീട് ഒപ്പമുണ്ടായിരുന്നവര്‍ കിരണിനെ അന്വേഷിച്ച് ചെന്നപ്പോള്‍ കിരണ്‍ ബൈക്കില്‍നിന്ന് ഇറങ്ങിയോടിയെന്നും പിന്നീട് കണ്ടില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഒരു ചെറുപ്പക്കാരന് കടലിലേക്ക് വീണുവെന്ന് ഇന്നലെ വിഴിഞ്ഞം സ്റ്റേഷനില്‍ വിവരം ലഭിച്ചു.
പിന്നാലെ കോസ്റ്റല്‍ പൊലീസ് നടത്തിയ പരിശോധയില്‍ ആഴിമലയില്നിന്നും ചെരിപ്പ് കണ്ടെത്തി. വൈകുന്നേരത്തോടെ കിരണ്‍ എന്നയാളെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് വിഴിഞ്ഞത്ത് അറിയിപ്പ് കിട്ടി. രക്ഷപെടാനുള്ള ശ്രമത്തിനിടെ യുവാവ് കടലില്‍ ചാടിയതായാണ് സംശയിക്കുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഒളിവിലാണ്.
Post Your Comments