
കൊച്ചി:കേരള ബ്ലാസ്റ്റേഴ്സ് സെലെക്ഷന്‍ ക്യാമ്പിലേക്കായി സംസ്ഥാനത്തിന്‍െ്‌റ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കുട്ടികളെയും രക്ഷിതാക്കളെയും ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കാതെ പുറത്ത് നിര്‍ത്തി ഗേറ്റ് അടച്ചു താഴിട്ട് പൂട്ടിയ എറണാകുളം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീനിജന്‍ എം.എല്‍.എ ക്കെതിരെ പ്രതിഷേധവുമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി.

എറണാകുളം ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രന്‍ നേതൃത്വം നല്‍കി.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കാര്‍ത്തിക് പാറയില്‍, ജില്ലാ സെക്രട്ടറി അനുരൂപ് യു എ, മീഡിയ ഇന്‍ചാര്‍ജ് അരുണ്‍ രാജ്, ജില്ലാ കമ്മറ്റി അംഗം സുധീഷ് ചൊവ്വര, വിഷ്ണു പി, ബിബിന്‍ രാജ്, ജിതിന്‍ നന്ദകുമാര്‍ പങ്കെടുത്തു.
Post Your Comments