ഇന്ത്യ അടക്കം അഞ്ച് രാജ്യങ്ങളിലെ അംബാസഡര്‍മാരെ പുറത്താക്കി സെലന്‍സ്‌കി
NewsWorld

ഇന്ത്യ അടക്കം അഞ്ച് രാജ്യങ്ങളിലെ അംബാസഡര്‍മാരെ പുറത്താക്കി സെലന്‍സ്‌കി

കീവ്: റഷ്യയുടെ ആക്രമണം കൂടുതല്‍ രൂക്ഷമാക്കിയ ഉക്രൈനില്‍ നിന്ന് ഇന്ത്യ അടക്കം അഞ്ച് രാജ്യങ്ങളിലെ അംബാസഡര്‍മാരെ പുറത്താക്കിയതായി പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. ഇന്ത്യ, ജര്‍മനി, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, ഹംഗറി എന്നീ രാജ്യങ്ങളിലെ അംബാസഡര്‍മാരെയാണ് സെലന്‍സ്‌കി പുറത്താക്കിയതായി പ്രഖ്യാപിച്ചത്. സെലന്‍സ്‌കിയുടെ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ പുറത്താക്കാനുള്ള കാരണം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഈ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പുതിയ സ്ഥാനങ്ങള്‍ നല്‍കുമോ എന്നതിനെക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. റഷ്യ ആക്രമണം കടുപ്പിക്കുമ്പോള്‍ ഈ രാജ്യങ്ങളിലെ നയതന്ത്രബന്ധം വിച്ഛേദിച്ച നടപടിക്ക് യാതൊരു വിശദീകരണവും നല്‍കാന്‍ ഉക്രൈന്‍ പ്രസിഡന്റ് മുതിര്‍ന്നിട്ടില്ല.

റഷ്യ ഉക്രൈനില്‍ ജനവാസകേന്ദ്രങ്ങളെ അടക്കം ലക്ഷ്യമാക്കിയുള്ള ആക്രമണം കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. റഷ്യയുടെ അധിനിവേശം പ്രതിരോധിക്കാന്‍ ഉക്രൈന്‍ എല്ലാ വിധത്തിലും ശ്രമിക്കുന്നുണ്ട്. ഉക്രൈനിന് അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും സെലന്‍സ്‌കി നിത്യവും ലോകരാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നുമുണ്ട്.

Related Articles

Post Your Comments

Back to top button