BusinessLatest NewsNews

ചട്ട ലംഘനം:സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കും ഗൂഗിളിന്റെ നോട്ടീസ്

ഭക്ഷണ വിതരണ ആപ്പുകളായ സ്വിഗ്ഗി സൊമാറ്റോ എന്നിവയ്ക്ക് ഗൂഗിളിന്റെ നോട്ടീസ്. പ്ലേ സ്റ്റോര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ട് ആപ്പുകളിലും പുതുതായി ആരംഭിച്ച ഗെയിമിഫിക്കേഷന്‍ ഫീച്ചറിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യായരഹിതമായ നടപടി എന്നാണ് സൊമാറ്റോ ഗൂഗിള്‍ നോട്ടീസിനോട് പ്രതികരിച്ചത്. തങ്ങളുടേത് ചെറിയ കമ്പനിയാണെന്നും ഇപ്പോള്‍ തന്നെ ഗൂഗിളിന്റെ ചട്ടങ്ങളുമായി ചേര്‍ന്നു പോകാന്‍ തങ്ങളുടെ ബിസിനസ്സ് തന്ത്രം ഇതിനകം തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. അടുത്തയാഴ്ച്ചയോടെ സൊമാറ്റോ പ്രീമിയര്‍ ലീഗിന് പകരം കൂടുതല്‍ ആവേശകരമായ മറ്റൊരു ഫീച്ചര്‍ ഒരുക്കുമെന്ന് സൊമാറ്റോ വക്താവ് അറിയിച്ചു. അതേസമയം, ഗൂഗിള്‍ നോട്ടീസിനോട് സ്വിഗ്ഗി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പുതിയ ഫീച്ചര്‍ സ്വിഗ്ഗി നിര്‍ത്തിവെച്ചിട്ടുണ്ട്. ഗൂഗിള്‍ പോളിസിയെ കുറിച്ച്‌ മനസ്സിലാക്കാന്‍ സ്വിഗ്ഗി കൂടുതല്‍ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഐപിഎല്‍ ക്യാമ്പയിന്റെ ഭാഗമായാണ് സ്വിഗ്ഗിയും സൊമാറ്റോയും പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.

നേരത്തേ, ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരുന്നു. പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷം ആപ്പ് സ്റ്റോറില്‍ തിരിച്ചെത്തുകയും ചെയ്തു. വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ചായിരുന്നു പേടിഎമ്മിനെതിരായ നടപടി.

പ്ലേ സ്റ്റോര്‍ ചട്ടങ്ങള്‍ ഗൂഗിള്‍ കര്‍ശനമാക്കുന്നു എന്ന സൂചനയാണ് പേടിഎമ്മിനെതിരേയും ഇപ്പോള്‍ സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കുമെതിരായ നോട്ടീസിലൂടെയും ഗൂഗിള്‍ നല്‍കുന്നത്.

ഓണ്‍ലൈനായുള്ള ചൂതാട്ട ഗെയിമുകളും കായികമത്സരങ്ങള്‍ക്കുള്ള വാതുവെപ്പുകളും അനുവദിക്കുന്ന ആപ്പുകളെ പേടിഎം പിന്തുണച്ചത് പ്ലേസ്റ്റോര്‍ നയത്തിന് എതിരാണെന്നാണ് ഗൂഗിള്‍ അറിയിച്ചിരുന്നത്. ഉപയോക്താക്കളെ പണമോ മറ്റു സമ്മാനങ്ങളോ ചൂതാട്ടത്തിലൂടെ നേടാന്‍ സഹായിക്കുന്ന മറ്റൊരു വെബ്‌സൈറ്റിലേക്ക് നയിക്കുന്നത് കരാര്‍ ലംഘനമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button