CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി.

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് കൊണ്ടോട്ടിയിൽനിന്നും ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോയത്.
വെള്ളിയാഴ്ച രാത്രി കരിപ്പൂരിൽവിമാനമിറങ്ങിയ റിയാസ് എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. അബുദാബിയിൽ നിന്നാണ് റിയാസ് കരിപ്പൂരിലേക്ക് വന്നത്. എന്നാൽ തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊണ്ടോട്ടി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.