വീട്ടില്‍ ബീഫ് കയറ്റാറില്ലെന്ന് കൃഷണകുമാര്‍,അമ്മയുണ്ടാക്കിയ ബീഫ് വരട്ടിയത് ഷെയര്‍ ചെയ്ത് മകള്‍ അഹാന
KeralaEntertainment

വീട്ടില്‍ ബീഫ് കയറ്റാറില്ലെന്ന് കൃഷണകുമാര്‍,അമ്മയുണ്ടാക്കിയ ബീഫ് വരട്ടിയത് ഷെയര്‍ ചെയ്ത് മകള്‍ അഹാന

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അഹാന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ കൂടിയാണ് അഹാന. മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന കൃഷ്ണകുമാറിന്റേത് ഒരു ബിജെപി കുടുംബമാണ്. എന്നാല്‍ അടുത്തിടെ മാത്രമായിരുന്നു ഈ ബിജെപി ബന്ധം കൃഷ്ണകുമാര്‍ പരസ്യമായി പറഞ്ഞത്. ഇപ്പോള്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ് കൃഷ്ണകുമാര്‍.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കൃഷ്ണകുമാര്‍ ഒരു ഇന്റര്‍വ്യൂ നല്‍കിയിരുന്നു. തന്റെ വീട്ടില്‍ ബീഫ് കയറ്റാറില്ല എന്നായിരുന്നു കൃഷ്ണകുമാര്‍ അവകാശപ്പെട്ടത്. ബീഫ് കഴിക്കുന്നത് തെറ്റാണ് എന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടു. നമുക്ക് പാല്‍ തരുന്ന ജീവിയാണ് പശു എന്നും അതിനെ തിന്നുന്നത് ശരിയല്ല എന്നുമായിരുന്നു കൃഷ്ണ കുമാര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ അഹാനയുടെ ഒരു പഴയ പോസ്റ്റ് കുത്തിപ്പൊക്കി ഇരിക്കുകയാണ് സോഷ്യല്‍ മീഡിയ. കൃഷ്ണകുമാര്‍ അവകാശപ്പെട്ട എല്ലാ കാര്യങ്ങളും തെറ്റാണെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

അച്ഛന്‍ നടത്തിയ തള്ളലുകള്‍ എല്ലാം മകള്‍ തന്നെ പൊളിച്ചടുക്കിയ അവസ്ഥ ആയിരിക്കുന്നു ഇപ്പോള്‍.അഹാന നടത്തിയ പോസ്റ്റിലൂടെ കൃഷ്ണകുമാര്‍ പറഞ്ഞത് എല്ലാം കള്ളമാണെന്ന് മലയാളികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഇനി ഇതിന്റെ പ്രത്യാഘാതം തിരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ നേരിടേണ്ടി വരുമോ എന്നാണ് കേരള സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയം.

ബീഫ് കറിയുടെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു അഹാന പോസ്റ്റ് നടത്തിയത്. എപ്പോള്‍ നല്ല ആഹാരം കണ്ടാലും ഞാന്‍ അമ്മയെ മിസ്സ് ചെയ്യും എന്നായിരുന്നു അഹാന പറഞ്ഞത്. അമ്മ ഇപ്പോള്‍ എന്റെ അരികില്‍ ഉണ്ടായിരുന്നു എങ്കില്‍ അമ്മ എനിക്ക് ബീഫ് വരട്ടിയത് ഉണ്ടാക്കി തരുമായിരുന്നു എന്നും അഹാന പറഞ്ഞു. അമ്മ തനിക്ക് വേണ്ടി ഉണ്ടാക്കിയ ബീഫ് വരട്ടിയ കറിയുടെ ചിത്രവും അഹാന പങ്കുവെച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ഇതാണ് ചര്‍ച്ചാവിഷയം.

Related Articles

Post Your Comments

Back to top button