കരിപ്പൂരിലുണ്ടായ വിമാന ദുരന്തം അപകടമല്ല, കൊലപാതകം.
NewsKeralaNationalLocal NewsObituary

കരിപ്പൂരിലുണ്ടായ വിമാന ദുരന്തം അപകടമല്ല, കൊലപാതകം.

കരിപ്പൂരിലുണ്ടായ വിമാന ദുരന്തം അപകടമല്ല കൊലപാതകമാണെന്ന് ഫയര്‍ സേഫ്റ്റി വിദഗ്ധനായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍. വെള്ളിയാഴ്ച നടന്ന അപകടത്തിൽ 18 പേർ മരണപ്പെടുകയും നൂറിലധികം യാത്രക്കാർക്ക്‌ പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് കൊലപാതകമാണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സേഫ്റ്റി അഡ്വൈസറി കമ്മിറ്റിയിലെ അംഗം കൂടിയായ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ പറയുന്നത്.
കോഴിക്കോട് വിമാനത്താവളത്തിൽ മിനിമം റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയില്ലെന്നും വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് യോജിച്ച രീതിയിലുള്ളതല്ല ഇവിടത്തെ താവളമെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌ താന്‍ ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുൻപ് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി കൗണ്‍സിലിന്റെ ചെയര്‍മാന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അന്നത്തെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം അവഗണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പാറ്റ്ന, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളിലുള്ള വിമാനത്താവളങ്ങളിലും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇതുപോലെയുള്ള അപകടങ്ങള്‍ സംഭവിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിമാനത്താവളങ്ങളിലൊന്നും മിനിമം റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയില്ലെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്.

അതേസമയം, കരിപ്പൂർ വിമാന അപകടത്തിന്റെ കാരണം തേടിയുള്ള അന്വേഷണത്തിൽ ഒട്ടേറെ സംശയങ്ങൾ ഏറുകയാണ്. മഴവെള്ളത്തിൽ തെന്നി മാറിയാണ് അപകടമെന്ന് പ്രാഥമിക നിഗമനം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് അപകടം സംബന്ധിച്ച അന്വേഷണം നടത്തുന്നത്. അപകടസ്ഥലത്തു നിന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വീണ്ടെടുത്തു സീൽ ചെയ്തു.
കൃത്യമായ രാജ്യാന്തര വ്യോമയാന നിബന്ധനകൾ പാലിച്ചുകൊണ്ടാണ് വിമാനങ്ങളുടെ ലാൻഡിങ് എന്നാണു അവകാശപ്പെടുന്നുണ്ടെങ്കിലും, കരിപ്പൂരിൽ വിമാനം ആദ്യം ഇറങ്ങാൻ ശ്രമിച്ചപ്പോൾ എയർ ട്രാഫിക് കൺട്രോൾ റൂമിൽ നിന്ന് അനുമതി നൽകിയെങ്കിലും ഇറങ്ങിയില്ലെന്നാണ് പറയുന്നത്. ആ സമയത്ത് മഴയായിരുന്നുവെങ്കിലും 2000 മീറ്റർ മുന്നോട്ട് കാഴ്ചയുണ്ടായിരുന്നുവെന്നാണ് എ.ടി.സിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ ആദ്യ തവണ ലാൻഡ് ചെയ്യാതെ 15 നോട്ടിക്കൽ മൈൽ കൂടി ചുറ്റിയ ശേഷം 10 റൺവേ വഴിയാണ് രണ്ടാം വട്ടം ലാൻഡിങ്ങിന് ശ്രമിച്ചതെന്നതും സംശയങ്ങൾക്ക് ഇടംനൽകുന്നുണ്ട്. ലാൻഡിങ്ങിന് 28 റൺവേ തിരഞ്ഞെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുമ്പോഴാണ്,
10 റൺവേ വഴിയാണ് രണ്ടാം വട്ടം ലാൻഡിങ്ങിന് ശ്രമിക്കുന്നത്. സാധാരണ റൺവേ ആരംഭിക്കുന്നതിന്റെ 300 മുതൽ 900 മീറ്റർ പരിധിക്കുള്ളിൽ ലാൻഡിങ്ങിനായി വിമാനങ്ങൾ സ്പർശിക്കും. എന്നാൽ അപകടത്തിന് തൊട്ടു മുൻപ് 1500 മീറ്റർ കഴിഞ്ഞാണ് റൺവേയിൽ സ്പർശിച്ചിരിക്കുന്നത്.
നിമിഷങ്ങൾക്കകം പിൻചക്രങ്ങൾ ലാൽഡിങ് സ്ട്രിപ്പിൽ കുടുങ്ങാതെ വിമാനം തെന്നിമാക്കുകയായിരുന്നു. വീണ്ടും ഉയർത്താൻ ശ്രമിച്ചെങ്കിലും
അത് നടന്നില്ല. മൂന്നോട്ടു വിമാനം കുതിക്കുകയും, ബ്രേക്ക് ചെയ്യാൻ ശ്രമിച്ചത് പൂർണമായും നിയന്ത്രണം നഷ്ടമാകാൻ കാരണമാവുകയുമായിരുന്നു.

Related Articles

Post Your Comments

Back to top button