ഇന്ത്യയും യുഎസും ബംഗാള്‍ ഉള്ക്കടലില്സംയുകത സൈനികാഭ്യാസം നടത്തി.

ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഇന്ത്യയും യുഎസും ബംഗാള്‍ ഉള്ക്കടലില്സംയുകത സൈനികാഭ്യാസം നടത്തി. ഇന്ത്യന്‍ നാവികസേനയും യുഎസ് നാവികസേനയുമാണ് സംയുക്ത സൈനികാഭ്യാസം നടത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപമായിരുന്നു സൈനികാഭ്യാസം നടന്നത്.
യുഎസിന്റെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്സാണ് സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്. നിലവില്‍ ആന്‍ഡമാന്‍ പ്രദേശത്തു നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍വ്യൂഹമാണ് സൈനികാഭ്യാസത്തിന്റെ ഭാഗമായത്. ഏതാനും ആഴ്ചകളായി ദക്ഷിണ ചൈനാ കടലില്‍ നിമിറ്റ്സ് നിലയുറപ്പിച്ചിരുന്നു. അവിടെനിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യന്‍ സേനയുമായി ചേർന്ന് യു എസ് അഭ്യാസപ്രകടനം നടത്തിയത്.