Kerala News
ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവം; പ്രതി പിടിയില്‍

പാലക്കാട്: പാലക്കാട് നഗരസഭാ പരിസരത്തെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവത്തിലെ പ്രതി പിടിയില്‍. തിരുനെല്ലായി സ്വദേശിയായ 29 വയസുകാരനാണ് പിടിയിലായത്. പ്രതി മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്ന് പോലീസ് പറഞ്ഞു. പതാക കിട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നില്‍ നിന്നെന്നും പ്രതി മൊഴി നല്കി.
ശനിയാഴ്ച രാവിലെയാണ് നഗരസഭാ വളപ്പില്‍ കടന്നു കയറിയ ഇയാള്‍ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയത്. ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കണ്ടതിനെ തുടര്‍ന്ന് പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാരും ഡിവൈഎഫ്ഐയും രംഗത്തെത്തുകയും ചെയ്തിരുന്നു. പോലീസ് എത്തിയാണ് പതാക അഴിച്ചു മാറ്റിയത്.