സുശാന്ത് സിംഗിന്റെ മരണവും ലഹരിമരുന്നും, റിയയുടെ സഹോദരനും മുന്‍ മാനേജരും അറസ്റ്റിലായി.

നടന്‍ സുശാന്ത് സിംഗ് രാജ്പു,ത്തിന്റെ മരണവുമായി ബന്ധപെട്ടു റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയും സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയും അറസ്റ്റിലായി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയെന്ന വിവരത്തെ തുടര്‍ന്ന് അറസ്റ്റിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
റിയ ചക്രബര്‍ത്തിയുടെയും സാമുവല്‍ മിറാന്‍ഡയുടെയും വീടുകളില്‍ എത്തിയ നാര്‍കോട്ടിക്സ് സംഘം, റെയ്‍ഡിനിടെ മിറാന്‍ഡയുടെ ഫോണും ലാപ്‍ടോപ്പും ഷോവിക്കിന്‍റെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഷോവിക് വഴി മിറാന്‍ഡ സുശാന്തിനു ലഹരി എത്തിച്ച് നല്‍കിയെന്നാണ് ആരോപണം ഉള്ളത്. ലഹരിമരുന്ന് കേസില്‍ സുശാന്തിന്റെ കാമുകി റിയയ്ക്ക് പങ്കുളളതായി പറയപ്പെടുന്നെങ്കിലും നടിയെ അറസ്റ്റ് ചെയ്തിട്ടില്ല. റിയയുടെ വാട്‍സാപ് ചാറ്റുകളിലൂടെയാണ് കേസില്‍ ലഹരിമരുന്ന് സംഘത്തിന് ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നത്. കൂടുതല്‍ തെളിവ് ലഭിക്കുന്നതോടെ റിയയ്ക്കെതിരെ നടപടിയെടുക്കാനാണ് സാദ്ധ്യത കാണുന്നത്.