ഒന്നുകിൽ മുഖ്യൻ താൻ വെറും മണ്ടനാണെന്ന് അഭിനയിക്കുന്നു, ജനങ്ങളെ വെറും പൊട്ടന്മാരാക്കുന്നു, ഇതിൽ ഏതാണ് ശരിയെന്നാണ് തിരിച്ചറിയേണ്ടത്.

ലൈഫ് മിഷന്‍ ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതൊക്കെ ഒരു രക്ഷപെടലിനു വേണ്ടിയായിരുന്നു.
സർക്കാർ ഇത്രയും നാൾ മൂടിവച്ച ധാരണാപത്രം പുറത്തായപ്പോൾ ഇപ്പോഴിതാ കള്ളി വെളിച്ചത്തായി. വിവാദമായ ലൈഫ് മിഷന്‍ ഭവനനിര്‍മാണ പദ്ധതിക്ക് സര്‍ക്കാര്‍ ഒപ്പുവെച്ച ധാരണാപത്രം ഇപ്പോഴിതാ പുറത്ത്. ധാരണാപത്രത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായ സർക്കാരാണ് രണ്ടാം കക്ഷി. 20 കോടിയുടെ പദ്ധതിയില്‍ 14.5 കോടി രൂപ ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിനും ബാക്കിയുള്ള തുക ആശുപത്രി നിര്‍മാണത്തിനുമാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചോ ഓഡിറ്റ് സംബന്ധിച്ചോ ധാരണാപത്രത്തില്‍ ഒരു പരാമർശവും ഇല്ല എന്നതാണ് നഗ്‌നമായ യാഥാർഥ്യം.
20 കോടിയുടെ ലൈഫ് മിഷന്‍ ഭവനനിര്‍മാണ പദ്ധതി സർക്കാരുമായി ധാരണ ഉണ്ടാക്കിയ പദ്ധതിയാണ്. ഇത് യു എ ഇ പദ്ധതിയാണെന്നും, സർക്കാരുമായി യാതൊരു ബന്ധമില്ലെന്നും ഇതുവരെ മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നത് പച്ച കളവാണെന്നാണ് ഈ ധാരണ പത്രം വിളിച്ചു പറയുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെ ഉപ്പുതിന്നവൻ വെള്ളംകുടിക്കട്ടെ എന്ന് മുഖ്യൻ പറഞ്ഞതിനും അർത്ഥമുണ്ടെന്നതാണ് ഇത് ചൂണ്ടികാണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലായ് പതിനൊന്നിനാണ് യു.എ.ഇ. റെഡ് ക്രെസന്റ് അതോറിറ്റിയുടെ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദീക്ക് അല്‍ ഫലാഹി ഒന്നാം പാര്‍ട്ടിയും ലൈഫ് മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യു.വി. ജോസ് രണ്ടാം പാര്‍ട്ടിയുമായി ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്. ഏഴു പേജുകളുള്ള ധാരണാപത്രത്തിൽ പത്തു മില്യണ്‍ ദിര്‍ഹത്തിന്റെ കരാറാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇതില്‍ 14.5 കോടി ഭവന സമുച്ചയ നിര്‍മാണത്തിനും ബാക്കി തുക ആശുപത്രി നിര്‍മാണത്തിനുമാണ് മാറ്റിവെച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു നടത്തുന്ന ഒരു പ്രോജക്ട് എന്ന വിശേഷണമാണ് ധാരണാപത്രത്തിൽ കാണുന്നത്. തങ്ങള്‍ നോണ്‍ പ്രൊഫിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ആണെന്നും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ധനവിനിയോഗം നടത്താറുണ്ടെന്നും റെഡ് ക്രെസന്റ് ധാരണപത്രത്തില്‍ വ്യക്തമാക്കുന്നു. ഓരോ പദ്ധതി നടപ്പാക്കുമ്പോഴും അതിന് വ്യക്തമായ ഒരു കരാര്‍ സര്‍ക്കാരും റെഡ് ക്രെസന്റും തമ്മില്‍ വെക്കേണ്ടതുണ്ട്. ലൈഫ് മിഷനും റെഡ് ക്രെസന്റും തമ്മില്‍ ഏതെങ്കിലും വിധത്തില്‍ തര്‍ക്കമുണ്ടാവുകയാണെങ്കില്‍, പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കണം എന്നും ധാരണാപത്രത്തിൽ പറയുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കരാറില്‍നിന്ന് പിന്മാറാമെന്നും ധാരണാപത്രത്തില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ പങ്കാളി ആയിട്ടും സാമ്പത്തിക ഓഡിറ്റിങ്ങിനെ കുറിച്ച് കരാറില്‍ പറയുന്നില്ല. തുടര്‍ പദ്ധതികള്‍ക്ക് പ്രത്യേകം തുടര്‍ കരാര്‍ വെക്കണം എന്ന നിബന്ധന പാലിക്കപ്പെട്ടിട്ടില്ല. തുടര്‍ കരാറുകള്‍ ഒപ്പിട്ടിട്ടില്ലെന്ന് അന്വേഷണത്തില്‍ അറിയുന്നത്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ധാരണ പത്രം പുറത്ത് വന്നതോടെ ഇതുമായി ബന്ധപ്പെട്ട് മുഖ്യൻ പറഞ്ഞ കാര്യങ്ങൾ എല്ലാം കളവാണെന്ന് വ്യക്തമാവുകയാണ്. ഒന്നുകിൽ മുഖ്യൻ താൻ വെറും മണ്ടനാണെന്ന് അഭിനയിക്കുന്നു, ജനങ്ങളെ വെറും പൊട്ടന്മാരാക്കുന്നു, ഇതിൽ ഏതാണ് ശരിയെന്നാണ് ഇനി തിരിച്ചറിയേണ്ടത്. ലൈഫ് പദ്ധതിയുടെമായി സഹകരിക്കാൻ യു എ ഇ യിലെ ജീവകാരുണ്യ സംഘടനയായ റെഡ് ക്രെസെന്റ്ത യ്യാറായപ്പോൾ സ്ഥലം അനുവദിച്ചുവെന്നും,ബാക്കി ഒരു കാര്യത്തിലും സർക്കാർ ഇടപെടില്ലെന്നും, പദ്ധതിയെപ്പറ്റി ഒന്നും അറിയില്ലെന്നും, അവർ നേരിട്ടാണ് എല്ലാം ചെയ്തതെന്നും, സ്വപ്ന യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയാണ് . അവർ എന്തെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടെങ്കിൽ നമ്മൾക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നും ഓഗസ്റ്റ് എട്ടിനാണ് മുഖ്യൻ പറയുന്നത്. മുഖ്യമന്ത്രി പറഞ്ഞത് മുഴുവൻ കളവായിരുന്നു എന്നും, സർക്കാരും, റെഡ് ക്രെസെന്റ് എന്ന കമ്പനിയുമായിട്ടാണ് കരാർ വെച്ചതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സർക്കാരിന്റെ അറിവോടെയാണ് നടന്നിരുന്ന തെന്നും ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ലൈഫ് മിഷൻ പദ്ധതി വിവാദമായിട്ടും കരാർ പുറത്തു വിടാതെ ഇത്രയും നാൾ സർക്കാർ മറച്ചു വെക്കുകയായിരുന്നു.
അതേസമയം,സർക്കാരിനെതിരെ യു ഡി എഫ് , ബി ജെ പി ഉൾപ്പടെ ഉൾപ്പെടെ ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ സോഷ്യൽ മീഡിയയിലും മറ്റു വാർത്ത മാധ്യമങ്ങൾ വഴിയും, പ്രതിരോധിക്കാൻ സി പി എം ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സുധാകരന്റെയും, കടകംപള്ളിയുടേയും പ്രസ്താവനകൾ വന്നത്. സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരിയുടെയും ഡി വൈ എഫ് ഐ നേതാക്കളെ ഒക്കെ രംഗത്തിറക്കിയിട്ടും ലൈഫ് ലൈനിന്റെ തട്ടിപ്പു മൂടിവെക്കാനായില്ല.