ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കൂസാക്കുന്നില്ല, ശിവശങ്കറിന്റെ സ്വത്ത് മരവിപ്പിക്കാന്‍ ഇ.ഡി നീക്കം തുടങ്ങി.

സ്വർണ്ണക്കടത്ത് കേസിലെ ബന്ധം ഉപയോഗപ്പെടുത്തി കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ശിവശങ്കറിന്റെ സ്വത്ത് മരവിപ്പിക്കാന്‍ ഇ.ഡി നീക്കം തുടങ്ങി. ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇ.ഡിയുടെ സ്വത്ത് മരവിപ്പിക്കാന്‍ നീക്കം തുടങ്ങിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ അടക്കം ശിവശങ്കറിന്റെ എല്ലാ സ്വത്തുകളും മരവിപ്പിക്കും. ഇ.ഡിയുടെ പല ചോദ്യങ്ങളോടും ശിവശങ്കര്‍ മുഖം തിരിക്കുകയാണെന്നാണ്. പലചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയും, മറുപടി നൽകാൻ കൂസാക്കുന്നതുമില്ല.
ലൈഫ് മിഷന് പദ്ധതിയില്‍ നിന്നും ശിവശങ്കരന് കമ്മീഷന് ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡി. ഇക്കാര്യത്തില്‍ നിരവധി മൊഴികളാണ് ഇ ഡി ക്കു ലഭിച്ചിട്ടുള്ളത്. സ്വപ്ന അക്കൗണ്ടില്‍ ഇട്ട പണം ഇതാണോ എന്നതാണ് ഇനി അറിയാനുള്ളത്. ഒപ്പം സ്വര്‍ണ ക്കടത്തിനു എത്ര കമ്മീഷന് ലഭിച്ചു എന്നും അറിയേണ്ടതുണ്ട്. ഇതുവരെ വരവില്‍ കവിഞ്ഞ ഒരു സ്വത്തും ഇ ഡി ക്ക് കണ്ടെ ത്താനായിട്ടില്ല. മറ്റാരുടെയെങ്കിലും പേരിലേക്ക് സ്വത്ത് മാറ്റിയി ട്ടുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്. ഈ സാഹചര്യത്തി ലാണ് സ്വത്ത് മരവിപ്പിക്കാനുള്ള നീക്കം ഇ ഡി നടത്തുന്നത്.
ചോദ്യം ചെയ്യലില്‍ പലകാര്യങ്ങളിലും മറുപടിയാന് ശിവശങ്കരന് തയ്യാറാകാത്ത സാഹചര്യത്തിൽ ശിവശങ്കരന്റെ എല്ലാ ഇടപാടുകളെ കുറിച്ചും അന്വേഷിക്കാന്‍ ഇ ഡി തീരുമാനിച്ചിരിക്കുകയാണ്. സ്വര്‍ണ്ണ ക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഇ.ഡി നല്കിയ അപേ ക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇ.ഡിയുടെ കേസില്‍ നിലവില്‍ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും മറ്റ് കേസുകളില്‍ ഇവര്‍ ജയിലിൽ തന്നെ കഴിയുകയാണ്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യംചെ യ്യാനുള്ള അനുമതിയാണ് ഇ ഡി തേടിയിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ശിവശങ്കരന് പറയാത്ത ഉത്തരങ്ങളില്‍ വ്യക്തത ഉണ്ടാക്കാനാവുമെന്നാണ് ഇ ഡി കണക്ക് കൂട്ടുന്നത്.