CrimeKerala NewsLatest NewsLocal NewsNewsPolitics

സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിനെതിരെയും കെ.എം ഷാജി എം.എല്‍.എ.

സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ.
കള്ളക്കടത്ത് നടത്തുന്ന കേരളത്തിലെ ഡോണ്‍ ആണ് പിണറായി എന്നും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ശിവശങ്കരന്‍, ജോണ്‍ ബ്രിട്ടാസ്, രവീന്ദ്രന്‍, സമ്പത്ത് എന്നിവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കെ.എം ഷാജി ആവശ്യപ്പെട്ടതായി എഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ലോക കേരള സഭയ്ക്ക് പിന്നില്‍ കള്ളക്കടത്ത് സംഘമാണെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കാപട്യം നടത്തുന്നയാളാണെന്നും കെ.എം ഷാജി ആരോപിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ മൗനം ദുരൂഹമാണെന്നും കെ.എം ഷാജി പറഞ്ഞു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിനെതിരെയും കെ.എം ഷാജി ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി ജോണ്‍ ബ്രിട്ടാസ് മാഫിയ സംഘത്തിനെ നയിക്കുന്നെന്നും കെ.എം ഷാജി ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button