രാഖില്‍ കൊലപാതകത്തിന് ഉപയോഗിച്ചത് പഴയ തോക്ക്
കൊച്ചി; കോതമംഗലത്ത് നെല്ലിക്കുഴിയില്‍ യുവതിയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ യുവാവിന് തോക്ക് ലഭിച്ചത് വടക്കേ ഇന്ത്യയില്‍ നിന്നെന്ന് സൂചന. ഉയര്‍ന്ന പ്രഹര ശേഷിയുള്ള 7.62 എംഎം കാലിബര്‍ പിസ്റ്റളാണ് രഖില്‍ മാനസയെ വെടിവയ്ക്കാന്‍ ഉപയോഗിച്ചത്. തോക്കിന് ലൈസന്‍സ് ഇല്ല. ഇവ കേരളത്തില്‍ കണ്ടുവരാത്തതാണെന്നാണ് പ്രാഥമിക നിഗമനം.
രാഖില്‍ വടക്കേ ഇന്ത്യയില്‍ പോയതായി സൈബര്‍ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബീഹാര്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ പോയിട്ടുണ്ടെന്നാണ് വിവരം. അതേസമയം തോക്ക് വളരെ പളക്കമുള്ളതാണെന്ന് കകണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പിടി മാത്രം പുതിയതാക്കി മാറ്റിയിട്ടുണ്ട്.തോക്കിന്റെ നമ്ബര്‍ ഉപയോഗിച്ച് ഇത് ആരെങ്കിലും ലൈസന്‍സ് എടുത്ത് ഉപയോഗിച്ചിരുന്നതാണോ എന്ന് ബാലിസ്റ്റിക്ക് പരിശോധനയില്‍ നിന്നും വ്യക്തമാകുമെന്ന് പോലീസ് പറയുന്നു.അതിനിടെ രാഖിലിനെ കോതമംഗലത്ത് എത്തിക്കാന്‍ ഒരു സുഹൃത്ത് സഹായിച്ചുവെന്ന് സൂചനയുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലക്കാരായ രാഖിലും മാനസയും സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. ഏറെ നാള് ഇവര്‍ തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ബന്ധത്തില്‍ നിന്നും മാനസ പിന്മാറുകയായിരുന്നു. ഈ പകയാണ് കൊലയില്‍ കലാശിച്ചത്. അതേസമയം രാഖിലിന് നേരത്തേ ഒരു പ്രണയം ഉണ്ടായിരുന്നതായി സഹോദരന് രാഹുല്‍ വെളിപ്പെടുത്തി. മാനസയുമായുള്ള ബന്ധം തകര്‍ന്ന ശേഷം കടുത്ത മാനസിക പിരുമുറക്കത്തിലായിരുന്നു രാഖില്‍.എന്നാല്‍ വീട്ടുകാര്‍ക്ക് മുന്നില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത രീതിയിലാണ് പെരുമാറിയിരുന്നതെന്നും സഹോദരന് പറയുന്നു. അതേസമയം കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിലേക്ക് പോയ രാഖില്‍ തിരിച്ച് തിങ്കഴാഴ്ചയോടെയാണ് കോതമംഗലത്ത് എത്തിയത്. എന്തിനാണ് മാനസ തന്നെ ഒഴിവാക്കിയതെന്ന് അറിയാനാണ് താന്‍ കോതമംഗലത്തേക്ക് പോകുന്നതെന്ന് രാഖില്‍ അടുത്ത സുഹൃത്തിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.