ജനത്തിന്റെ 3.5 കോടി വെള്ളത്തിലായോ.

കെ ഫോൺ പദ്ധതിക്കു വേണ്ടി മാത്രം പിഡബ്ല്യുസിക്ക് സർക്കാർ ഖജനാവിൽ നിന്ന് നൽകിയ ജനത്തിന്റെ പണം 3.5 കോടി രൂപ വെള്ളത്തിലാകുമോ. സ്വപ്ന സുരേഷിനെ കൺസൽറ്റന്റായി കൊണ്ടുവന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) ഐടി വകുപ്പിലെ എല്ലാ പദ്ധതികളിൽ നിന്നും ഒഴിവാക്കി കരിമ്പട്ടികയിൽപെടുത്തണമെന്ന ചീഫ് സെക്രട്ടറി തല സമിതി ശുപാർശ ചെയ്തിരുന്നെങ്കിൽ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സുമായി സർക്കാരിലെ ഉന്നതർക്കുള്ള ബന്ധമാണ് 3.5 കോടിരൂപയോളം ജനത്തിന്റെ പണം കൊണ്ടുപോയ
പിഡബ്ല്യുസിക്ക് എതിരെ നടപടി വരാൻ വൈകുന്നത്.
സ്വപ്ന സുരേഷിനെ കൺസൽറ്റന്റായി കൊണ്ടുവന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) ഐടി വകുപ്പിലെ എല്ലാ പദ്ധതികളിൽ നിന്നും ഒഴിവാക്കി കരിമ്പട്ടികയിൽപെടുത്തണമെന്ന ചീഫ് സെക്രട്ടറി തല സമിതി ശുപാർശ ചെയ്യുന്നത്. സംസ്ഥാന മുഖ്യ മന്ത്രിയുടെ നിർദേശപ്രകാരമാണ് പിഡബ്ല്യുസി യുടെ ഇടപാടുകളെപ്പറ്റി അന്വേഷണം നടത്തിയിരുന്നത്. സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിഡബ്ല്യുസിയെ രണ്ടാം പ്രതിയാക്കിയിരുന്നു. ഇ–മൊബിലിറ്റി പദ്ധതിയിൽ നിന്ന് പിഡബ്ല്യുസിയെ പുറത്താക്കിയിരുന്നു.എന്നാൽ കമ്പനിക്കെതിരെ സർക്കാർ തല നിയമ നടപടികൾ എടുക്കുന്നതിൽ മാത്രം പിന്നോക്കം പോകുന്ന നിലപാടാണ് ഇപ്പോൾ ഉള്ളത്.
സ്വപ്നയുടെ നിയമന കാര്യത്തിൽ കൈ പൊള്ളിയ സർക്കാർ ഐടി വകുപ്പ് ഇനി നടത്തുന്ന കരാർ നിയമനങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സ്വപ്നയുടെ നിയമനത്തിലെ ചട്ടലംഘനം പുറത്തുവന്നതോടെ ഐടി വകുപ്പിനു കീഴിലെ കരാർ നിയമനങ്ങളെല്ലാം ചീഫ് സെക്രട്ടറിതല സമിതിയുടെ നിർദേശപ്രകാരം ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഐടി സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതിക്ക് കരാർ നിയമനങ്ങൾ വിലയിരുത്താൻ അനുമതി നൽകിയിരിക്കുന്നത്.
സമിതിയിൽ ബന്ധപ്പെട്ട സ്ഥാപന മേധാവി, ജോയിന്റ് സെക്രട്ടറി, സ്റ്റേറ്റ് ഇ–ഗവേണൻസ് മിഷൻ ടീം മേധാവി, ഭരണപരിഷ്കാര വകുപ്പ് പ്രതിനിധി എന്നിവർ ആയിരിക്കും അംഗങ്ങൾ. കരാർ ജീവനക്കാരുടെ ആവശ്യകത നിർണയിക്കുന്നതിനു പുറമേ നിലവിലുള്ളവരുടെ കാര്യക്ഷമത ഇടവേളകളിൽ പരിശോധിക്കാനും ഉത്തരവായി. സമിതി അംഗീകരിച്ചാലേ കരാർ പുതുക്കി നൽകൂ. കരാർ തസ്തികയിൽ എത്തുന്നവർ സ്ഥാപനവുമായി ധാരണാപത്രം ഒപ്പിടണം. തുടങ്ങിയ വ്യവസ്ഥകളിലാണ് കരാർ നല്കാൻ തീരുമാനിച്ചിട്ടുള്ളത്.