Latest NewsNationalNewsPoliticsUncategorized
‘അവർ ജന്മനാ പിച്ചക്കാർ’; ദളിതരെ അധിക്ഷേപിച്ച് തൃണമൂൽ സ്ഥാനാർത്ഥി

കൊൽക്കത്ത : ദളിതർക്കെതിരെ ഗുരുതര ആക്ഷേപവുമായി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി സുജാത മൊണ്ടാൽ. ദളിത് ജനങ്ങൾ ജന്മനാ യാചകരാണെന്നായിരുന്നു സ്ഥാനാർത്ഥിയുടെ ആക്ഷേപം. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുജാതക മൊണ്ടലിന്റെ വിവാദ പരാമർശം.
‘ഇവിടത്തെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ ജന്മനാ ഭിക്ഷക്കാരാണ്. മമത ബാനർജി അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തിട്ടുണ്ട്. എന്നാൽ അവർ ബിജെപി വാഗ്ദാനം ചെയ്യുന്ന ചെറിയ തുക കിട്ടാൻ തങ്ങളുടെ വോട്ട് വിൽക്കുകയാണ്’- ഇതായിരുന്നു സുജാതയുടെ വിവാദ പരാമർശം.
ഇവർ ആക്ഷേപിക്കുന്നതിന്റെ വീഡിയോ ബിജെപി പങ്കിട്ടുണ്ട്. മമതാ ബാനർജിയുടെ അടുത്ത ആളാണ് സുജാതയെന്നും ഇതിലും മികച്ച സ്ഥാനാർത്ഥികൾ ദളിത് ജനത അർഹിക്കുന്നതായും ബിജെപി വീഡിയോ പങ്കിട്ട് കുറിച്ചു.