BusinessCovidKerala NewsLatest NewsLaw,
സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാരിനോട് സഹായം ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ജീവനക്കാര്‍ക്ക് ശബളം നല്‍കാനില്ലാത്തതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് പ്രതി,സന്ധിയെ തുടര്‍ന്ന് ബോര്‍ഡിന്റെ കീഴിലെ 1250 ഓളം ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം നിലച്ചിരിക്കുകയാണെന്നും നിലവില്‍ പത്ത് കോടി രൂപയുടെ നീക്കിയിരിപ്പ് മാത്രമെ ബോര്‍ഡിലുള്ളൂ എന്ന കാരണത്താലുമാണ് സര്‍ക്കാരിനോട് വീണ്ടും സഹായം ആവശ്യപ്പെട്ടതെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറയുന്നത്.
അതേസമയം നീക്കിയിരിപ്പല്ലാതെ 13 കോടി രൂപ നിക്ഷേപമുണ്ടെങ്കിലും ഈ തുക ജീവനക്കാരുടെ മുഴുവന്‍ ശബളത്തിനായി തികയ്യില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് വ്യക്തമാക്കുന്നത്.