Kerala NewsLatest NewsUncategorized

പാലക്കാട്​ കൊറോണ ​നിയന്ത്രണങ്ങൾ ലംഘിച്ച്‌​ കുതിരയോട്ടം; പൊലീസ്​ ​കേസെടുത്തു

പാലക്കാട്​: തത്തമംഗലത്ത്​ കൊറോണ ​നിയന്ത്രണങ്ങൾ ലംഘിച്ച്‌​ കുതിരയോട്ടം നടത്തിയ സംഘാടകർക്കെതിരെ കേസ്​. അങ്ങാടിവേലയോട്​ അനുബന്ധിച്ചായിരുന്നു കുതിരയോട്ടം.

54 കുതിരകളാണ്​ പരിപാടിയിൽ പങ്കെടുത്തത്​. റോഡിൻറെ ഇരുവശങ്ങളിലും ജനങ്ങൾ തടിച്ചുകൂടിയിരുന്നു. മാസ്​ക്​ ശരിയായി ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു ജനങ്ങളുടെ തടിച്ചുകൂടൽ. തടിഞ്ഞുകൂടിയ ജനങ്ങൾക്കിടയിലേക്ക്​ ഒരു കുതിര പാഞ്ഞുകയറുകയും വീഴുകയും ചെയ്​തു. കുതിരപ്പുറത്തുണ്ടായിരുന്ന ആൾക്ക്​ പരിക്കേറ്റു.

വിവരമറിഞ്ഞ്​ സ്​ഥലത്തെത്തിയ പൊലീസ്​ കുതിരയോട്ടം നിർത്തിവെപ്പിച്ചു. തടിച്ചുകൂടിയ ജനങ്ങളെ ലാത്തിവീശി ഓടിക്കുകയും ചെയ്​തു. കൊറോണ​ മാനദണ്ഡങ്ങൾ ലംഘിച്ചതിന്​ സംഘാടകർക്കെതിരെ കേസെടുത്തിട്ടുണ്ട്​.

ഉത്സവത്തിന്​ മതപരമായ ചടങ്ങുകൾ മാത്രം നടത്തുന്നതിനായി സംഘാടകർ പൊലീസിനോടും നഗരസഭയോടും അനുമതി നേടിയിരുന്നു. തുടർന്ന്​ കുതിരയോട്ടം സംഘടിപ്പിക്കുകയായിരുന്നു. രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങാണ്​ അങ്ങാടിവേല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button