Editor's ChoiceKerala NewsLatest NewsLocal NewsNews

മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിക്കിടെ കെ പി സി സി അംഗത്തെ അറസ്റ്റ് ചെയ്ത് തൂക്കിയെടുത്ത് വെളിയിലാക്കി.

ഇടുക്കി/ മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിക്കിടെ ഇടുക്കിയിൽ പരാതി പറയാൻ എത്തിയ കെ പി സി സി അംഗത്തെ പോലീസ് ബ​ലം​പ്ര​യോ​ഗി​ച്ച് അറസ്റ്റ് ചെയ്തു. പരിപാടിയിൽ പങ്കെടുക്കാനെത്തിയ കെ പി സി സി അംഗം സി പി മാത്യുവിനെ പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്യുകയും തൂക്കിയെടുത്ത് പരിപാടി നടക്കുന്ന വേദിക്ക് പുറത്താക്കുകയുമായിരുന്നു.

അനുമതിയില്ലാതെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിനാണ് മാത്യുവിനെ അറസ്റ്റ് ചെയ്‌തതെന്നാണ് പൊലീസ് വിശദീകരിച്ചത്. മു​ഖ്യ​മ​ന്ത്രി​യു​ടെ കേ​ര​ള പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അരങ്ങേറിയത്. തൊടുപുഴയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു പരിപാടി നടന്നത്. ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമായിരുന്നു പരിപാടിയിൽ പ്രവേശനം. ഇതിനിടെയാണ് കെ പി സി സി അംഗം റിസോർട്ടിൽ പരാതിയുമായി എത്തുന്നത്. കോൺഗ്രസ് നേതാവിന്റെ രംഗപ്രവേശം ചില സി പി എം നേതാക്കൾക്ക് പിടിച്ചില്ല.

മാത്യു മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചതിന് പിന്നാലെ പൊലീസ് എത്തി അറസ്റ്റുചെയ്‌ത് നീക്കുകയായിരുന്നു. പ​ട്ട​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളു​ടെ പ​രാ​തികൾ അ​റി​യി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ എ​ത്തി​യ​തെ​ന്ന് മാ​ത്യു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യുകയുണ്ടായി. സ​രി​ത​യു​ടെ സാ​രി​ത്തു​മ്പി​ലാ​ണ് ഇ​ട​തു സ​ർ​ക്കാ​രെ​ന്നും സി.​പി.​മാ​ത്യു കു​റ്റ​പ്പെ​ടു​ത്തി. ക്ഷണിക്കപ്പെട്ടവർക്ക് വേണ്ടി മാത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി വരുന്നതെന്ന് താൻ അറിഞ്ഞില്ല എന്നും, അറിഞ്ഞിരുന്നുവെങ്കിൽ വരില്ലായിരുന്നുവെന്നും മാത്യു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button