പ്രതിപക്ഷം വിവാദങ്ങള്‍ ശൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രക്ഷോഭത്തിലാണ്.
ഇതേ തുടര്‍ന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല. രാജ്യ പുരോഗതി ചര്‍ച്ച ചെയ്യേണ്ട കൂടിക്കാഴ്ചകളില്‍ നിന്ന് പ്രതിപക്ഷം മാറി നില്‍ക്കുന്നത് ജനദ്രോഹ നിലാപാടാണെന്നും അത്തരക്കാരെ ജനമദ്ധ്യത്തില്‍ കൊണ്ടു വരണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിംഗിനിടെ എം പി മാരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കര്‍ഷക സമരം, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ എന്നിങ്ങനെ രാജ്യത്തെ എല്ലാ വിവാദ വിഷയങ്ങളിലും ചര്‍ച്ചകള്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ് എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാവാതെ പ്രശ്നം ആളിക്കത്തിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും പാര്‍ലമെന്ററി മീറ്റിംഗിനിടെ പ്രധാനമന്ത്രി പറഞ്ഞു.