CrimeLatest NewsNationalNews

ഗൗതം ഗംഭീറിന് ഐസിസ് വധഭീഷണി

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീറിന് ഐഎസ് ഭീകരരുടെ വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച്ച രാത്രിയാണ് ഇ-മെയിലില്‍ വധഭീഷണി വന്നത്. ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പോലീസ് സുരക്ഷ ശക്തമാക്കി. ഭീഷണിപ്പെടുത്തിയവരെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് സെന്‍ട്രല്‍ ഡിസിപി ശ്വേത ചൗഹാന്‍ അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ഗംഭീര്‍ 2018-ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 2019ല്‍ അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ലോക്‌സഭാംഗമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button