CinemaLatest NewsLife StyleMovieUncategorized

ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല- ചാർമി

ചെന്നൈ: ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല,നടി ചാർമിയുടെ വിവാഹം ഉറപ്പിച്ചുവെന്നും നിർമാതാവാണ് വരനെന്നുമുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ചാണ് നടി നിലപാട് വ്യക്തമാക്കിയത്. കുറച്ചുനാളുകളായി ചാർമിയുടെ വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്. തുടർന്നാണ് നടിയുടെ പ്രതികരണം.

എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഞാൻ ഏറെ സന്തോഷവതിയാണ്. ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല- ചാർമി കുറിച്ചു.

നീ തോടു കവലൈ എന്ന തെലുങ്കു ചിത്രത്തിലൂടെ 2002ലാണ് ചാർമി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ കാട്ടുചെമ്പകം എന്ന മലയാള ചിത്രത്തിലും വേഷമിട്ടു. തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് എന്നീ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ടു. ആഗതൻ, താപ്പാന തുടങ്ങിയവയാണ് ചാർമി വേഷമിട്ട മലയാള ചിത്രങ്ങൾ.

2015 ന് ശേഷം സിനിമാനിർമാണ രംഗത്താണ് ചാർമി പ്രവർത്തിക്കുന്നത്. പുരി ജഗന്നാഥിനൊപ്പം ഏഴോളം ചിത്രങ്ങൾ നിർമിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button