CovidDeathEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷത്തിലേക്ക്

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷത്തിലേക്ക് അടുക്കുന്നു. വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം ഇന്നും പ്രതിദിന വര്‍ധന തൊണ്ണൂറായിരം കടക്കും. രാജ്യത്തെ ആകെ രോഗികളില്‍ 48 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നാണ്.

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ പത്തുലക്ഷം കടന്നു. ഇതുവരെ 10,15,681 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 24886 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയത്ത് 293 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരണസംഖ്യ 28724 ആണെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 4266 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സമയത്ത് 21 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ഡല്‍ഹി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,09,748 ആണ്. 1,78,154 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 26,907 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 4687 ആണെന്നും ഡല്‍ഹി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ ഇന്നലെ 9,464പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 130 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4,40,411പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 3,34,999പേര്‍ രോഗമുക്തരായി. 98,326പേരാണ് ചികിത്സയിലുള്ളത്. 7,067പേരാണ് ആകെ മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button