കേരള പത്ര പ്രവര്‍ത്തക അസോസിയേഷന് ‘സ്നേഹാദരം’
കണ്ണൂര്‍ (പാനൂര്‍): കേരള പത്ര പ്രവര്‍ത്തക അസോസിയേഷന് പാനൂര്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച ‘സ്നേഹാദരം 2021’ പാനൂര്‍ പി.ആര്.മന്ദിരത്തില്‍ നടന്നു. കെ.പി.മോഹനന് പരിപാടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.പി. ചാത്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എക്കുള്ള ഉപഹാര സമര്‍പ്പണം വി.പി. ചാത്തു മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പത്രപ്രവര്‍ത്തകരുടെ മക്കള്‍ക്കുള്ള ഉപഹാരം കെ.പി.മോഹനന് എം.എല്‍.എ വിതരണം ചെയ്തു. ജില്ലയിലെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്കാരം നേടിയ സജീവ് ഒതയോത്തിനുള്ള ഉപഹാരം എം.എല്‍.എ കൈമാറി.ചിറ്റുളി യൂസഫ് ഹാജി മുഖ്യാതിഥിയായി.
പാനൂര്‍ മേഖല സെക്രട്ടറി ദേവദാസ് മത്തത്ത്, കെ.കെ.സജീവ് കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എന്‍.ധനഞ്ജയന്, അഭിലാഷ് പിണറായി, ജില്ലാ പ്രസിഡന്റ് പി.അജയകുമാര്‍, ജില്ലാ സെക്രട്ടറി ടി.കെ.അനീഷ്, അബ്ദുള്ള പുതങ്കോട് എന്നിവര്‍ സംസാരിച്ചു.